ഡല്‍ഹി: ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല. ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അടിയന്തിര അംഗീകാരം ലഭിച്ചേക്കുമെന്നും പൂനാവാല പറഞ്ഞു.
കോവിഡില്‍ നിന്നും കൃത്യമായ സംരക്ഷണം നല്‍കുന്നതാണ് അസ്ട്രസെനക വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലമെന്ന് സെറം ഇന്ത്യ അറിയിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ രാജ്യത്ത് 2-3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് ഉളളത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഇന്ത്യയും അസ്ട്രാസെനകയും ചേര്‍ന്ന് ആഗോള തലത്തില്‍ 100 കോടി വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ധാരണയായിരിക്കുന്നത്. ആദ്യം ഉത്പാദിപ്പിക്കുന്ന നിന്ന് തന്നെ ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് സി.ഇ.ഒ വ്യക്തമാക്കി. ഐസിഎംആര്‍ ആണ് നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്.