ഇന്ത്യ- ഒമാന്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ഒമാന്‍ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതല്‍ 24 വരെയാണ് സര്‍വീസുകള്‍. ഒമാന്‍ എയര്‍ മസ്‌കത്തില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 2 സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായര്‍, വ്യാഴം ദിവസങ്ങളില്‍. തിങ്കള്‍, ബുധന്‍-ഡല്‍ഹി, ഞായര്‍, വ്യാഴം- മുംബൈ.
കേരളമടക്കം 6 ഇന്ത്യന്‍ സെക്ടറുകളിലേക്ക് ആഴ്ചയില്‍ 2 വീതമാണ് സലാം എയര്‍ സര്‍വീസുകള്‍. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പുര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കാണിത്. ട്രാവല്‍ ഏജന്‍സികള്‍, സലാം എയര്‍ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍ എന്നിവ വഴി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് SalamAir.com എന്ന സൈറ്റ് സന്ദര്‍ശിക്കാം.