ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധിയെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമ ഗതാഗത ബബിളുകള്‍. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.
ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒമാനിലേക്കും തിരിച്ച് ഒമാന്‍ എയറും സലാം എയറും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഈ വിമാനങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും.