ന്യൂഡല്‍ഹി : കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പാസാക്കേണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി സംഭരിക്കുന്നത് തുടരുമെന്നും താങ്ങുവില സംവിധാനത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ 9 ഹൈവേ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കര്‍ഷകര്‍ ഇത്രയും നാള്‍ കുരുക്കിലായിരുന്നു.ആനുകൂല്യം മുഴുവനും ലഭിച്ചിരുന്നത് ഇടനിലക്കാര്‍ക്കാണ്. ഇവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം പ്രവര്‍ത്തിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരുന്നു.ഇതിലാണ് പുതിയ കാര്‍ഷിക പരിഷ്കരണ ബില്ലുകളിലൂടെ സര്‍ക്കാര്‍ മാറ്റം കൊണ്ടുവരുന്നത്- നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ഗ്രാമ ചന്തകള്‍ ഇല്ലാതാകുമെന്ന് പറഞ്ഞ് ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗ്രാമചന്തകളെല്ലാം ഇപ്പോഴുള്ളതു പോലെ തന്നെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.