കുവൈത്ത് സിറ്റി: ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കുവൈത്തും ഇന്ത്യയും സഹകരണത്തിന് ധാരണയായി. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയും ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നാജിമും നടത്തിയ കൂടിക്കാഴ്ചയില്‍ ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.ഇന്ത്യയില്‍ നിക്ഷേപമിറക്കാനാണ് കുവൈത്തിന്റെ പ്രധാന ധാരണ.
ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കുവൈത്തി പെട്രോകെമിക്കല്‍ കമ്പനികള്‍ നല്‍കും. കുവൈത്തിന്റെ സന്നദ്ധതയെ മന്ത്രി സ്മൃതി ഇറാനി സ്വാഗതം ചെയ്തു. ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ അന്താരാഷ്ട്ര തലത്തിലെ മിതമായ വിലയില്‍ നല്‍കുന്നതില്‍ കുവൈത്തി പെട്രോകെമിക്കല്‍ കമ്പനികള്‍ രണ്ട് പതിറ്റാണ്ടായി പ്രധാന പങ്കുവഹിക്കുന്നതായി ജാസിം അല്‍ നാജിം പറഞ്ഞു.



















