ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,44,22 ആയി. കഴിഞ്ഞ 24 ണണിക്കൂറിനിടെ 482 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണം 1,40,182 ആയി. നിലവില്‍ 4,03,248 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. നാല് മാസത്തിനിടെയുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇതുവരെ 91,00,792 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 94.4 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.5 ശതമാനമായി തുടരുകയാണ്. 11,01,063 പരിശോധനകള്‍ ശനിയാഴ്ച നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. 3.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.