ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,73,479 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 520 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണസംഖ്യ 1,29,188 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 47,992 പേരാണ് രോഗമുക്തി നേടിയത്.
നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 4,80,719 ആണ്. 81,63,572 പേര്‍ സുഖം പ്രാപിച്ചു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ മുന്നിലുളളത്.











