ഡല്‍ഹി: രാജ്യത്ത് കോവിഡ് മുക്തി പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. രോഗബാധിതരില്‍ 96.83 ശതമാനം ആളുകള്‍ കോവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണവും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.
14,849 പേര്‍ക്കാണ് ഇന്ത്യയില്‍ പുതിയതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കണക്കുകള്‍ 1,06,54,533 ലേക്ക് ഉയര്‍ന്നു. രോഗബാധിതരായ 155 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 1,53,339ലേക്കും ഉയര്‍ന്നു.
കോവിഡ് ഭേദമാകുന്നവരുടെ എണ്ണമാണ് രാജ്യത്തെ ഇപ്പോള്‍ സംതൃപ്തരാക്കുന്നത്. രാജ്യത്താകെ 1,03,16,786 പേര്‍ രോഗമുക്തരായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം 1,84,408 പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടു.
ജനുവരി 16നായിരുന്നു രാജ്യത്ത് കോവിഡ് വാക്സീന്‍ കുത്തിവയ്ക്കല്‍ ആരംഭിച്ചത്. ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ പദ്ധതികളുമായാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഇതുവരെ 15,82,201പേര്‍ വാക്സീന്‍ സ്വീകരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.











