ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
24 മണിക്കൂറില്‍ 475 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യാഗിക കണക്ക് പ്രകാരം ഇതുവരെ 21,604 പേരാണ് കോവിഡിന് കീഴടങ്ങിയത്. നിലവില്‍ 2,76,685 പേരാണ് ചികിത്സയിലുള്ളത്. ആകെ 4,95,513 പേര്‍ കോവിഡ് മുക്തരായി. രാജ്യത്തെ രോഗമുക്തി 62.42 ശതമാനമായി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ബീഹാറിലെ പാട്നയ്ക്ക് പുറമെ യു.പിയിലും മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് അമേരിക്കയാണ്. ബ്രസീല്‍ രണ്ടാംസ്ഥാനത്തും ഇന്ത്യ മൂന്നാംസ്ഥാനത്തുമാണ്.