ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. 24 മണിക്കൂറില്‍ 22,771 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,48,315 ആയി.
24 മണിക്കൂറില്‍ 442 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ 18655 പേര്‍ കോവിഡിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 60.8 ശതമാനമാണ്.
അതേസമയം, രാജ്യത്തെ ഏറ്റവും അധികം കോവിഡ് കേസുകളുളള മഹാരാഷ്ട്രയില്‍ സ്ഥിതി വഷളാവുകയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം അടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 6324 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 1,92,990 ആയി. പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്.











