ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 553 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 23727 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,11,565 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 5,71,460 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 6497 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4182 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഈ സമയത്ത് 193 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. 2,60,924 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 1,44,507 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,05,637 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. മരണസംഖ്യ 10482 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 40000 കടന്നു. 41581 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 2738 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 2000ന് മുകളിലാണ് കോവിഡ് കേസുകള്‍. 839 പേര്‍ പുതുതായി രോഗമുക്തി നേടിയപ്പോള്‍ 73 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഇതുവരെ 16,248 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24,572 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. നിലവില്‍ 761 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. ബംഗളൂരു നഗരത്തില്‍ മാത്രം ഇന്നലെ 1315 പേര്‍ക്കാണ് രോഗം കണ്ടെത്തിയതെന്നും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് നീങ്ങുകയാണ്.കഴിഞ്ഞദിവസം 4328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 3035 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളത്തില്‍ നിന്ന് റോഡുമാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.നിലവില്‍ സംസ്ഥാനത്ത് 1,42,798 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതില്‍ 92,567 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 48,196 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. മരണസംഖ്യ 2000 കടന്നു. 2032 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.











