ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 32,695 പുതിയ കൊവിഡ് കേസുകള്‍. ഇതാദ്യമായാണ് 24 മണിക്കൂറിനടയില്‍ മുപ്പതിനായിരത്തിലധികം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരായി 606 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി ഉയര്‍ന്നു. നിലവില്‍ 3,31,146 പേരാണ് ചികിത്സയിലുള്ളത്. 6,12,815 പേര്‍ രോഗമുക്തി നേടി. രോഗബാധിതരായി 24,915 പേരാണ് ഇതുവരെ മരിച്ചത്.