ഡല്‍ഹി: ഇന്തയുടെ കോവിഡ് വാകിസിനായ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍. കുരുങ്ങന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് 12 സ്ഥാപനങ്ങളിലാണ് കോവാക്‌സിന്റെ പരീക്ഷണം നടത്തുന്നത്.
BBIL’s #Covaxin(BBV152) found protective in Macaques: A two-dose vaccination regimen using 3µg dose of the vaccine with adjuvant B induce a significant immune response and provide effective protection in macaques challenged with #SARSCoV2 https://t.co/FgSnD2eCmA pic.twitter.com/hQHh2klAnX
— Vipin M. Vashishtha (@vipintukur) September 11, 2020
20 കുരങ്ങന്‍മാരിലായിരുന്നു ആദ്യഘട്ടത്തിലെ പരീക്ഷണം നടത്തിയത്. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ കുരങ്ങന്മാരില്‍ കൊറോണ വൈറസിനെതിരായ അന്റിബോഡിയുണ്ടെന്നാണ് കണ്ടെത്തല്‍. രണ്ടാമത്തെ ഡോസ് നല്‍കി 14 ദിവസത്തിനു ശേഷമാണ് പ്രതികരണം ഉണ്ടായത്.
Remarkable immunogenicity and protective efficacy of BBV152, an inactivated SARS-CoV-2 vaccine in rhesus macaques https://t.co/b82dA6QlcW ICMR-NIV made very good effort to demonstrate potential immunogenicity in non-human✌️ Primate with BBV152. ! @ICMRDELHI @drharshvardhan
— Dinesh kumar (@Dineshk38263974) September 11, 2020
അതേസമയം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്‍ കുത്തിവെച്ച യുവതിയ്ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് അസ്ട്രാസെനെകെയുടെ വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അസ്ട്രാസെനെകെയുടെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച് വ്യക്തമായി പഠനം നടത്തിയതിനു ശേഷം മാത്രമേ വാക്‌സിന്റെ നിര്‍മ്മാണം പുനരാരംഭിക്കുകയുളളു.











