രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.
Also read: ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ശൈഖ് മുഹമ്മദിന്റെ കാരുണ്യം; ഒരുമാസത്തേക്ക് സൗജന്യ വിസ
കഴിഞ്ഞ ദിവസം 1089 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയര്‍ന്നു. 31,07,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 77.15 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 8,46,395 പേരാണ് ചികില്‍സയിലുള്ളത്. കോവിഡ് രോഗികളില്‍ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററുകളുടെ സഹായത്തോടെ ചികില്‍സയിലുള്ളത്. 3.5 ശതമാനം മാത്രമാണ് ഐ സി യുവില്‍ തുടരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.