അജ്മാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന ക്യാമ്പയിന്റെ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.225 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എല്ലാ കേഡര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിസ്ഥിതി വകുപ്പ് മേധാവി ഖാലിദ് അല്‍ ഹോസ്‌നി അറിയിച്ചു. സാമ്പത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള നിര്‍ദിഷ്ട നിയമങ്ങളുടെ ലംഘനം തടയുന്നതിന് പരാതികള്‍ പരിശോധിക്കാന്‍ അധികൃതര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതായി ഖാലിദ് അല്‍ ഹോസ്‌നി പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരായ പ്രതിരോധ നടപടികളില്‍ പൊതുജനാരോഗ്യ വകുപ്പിന് സുപ്രധാന പങ്ക് നിര്‍വഹിക്കാനുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് -19മായി ബന്ധപ്പെട്ട 42 സര്‍ക്കുലറുകളും തീരുമാനങ്ങളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.