തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ ‘എവര്‍ ഗ്ലോബ്’ വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിടുമെന്ന പ്രതീക്ഷ അസ്തമിച്ചു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ചിന് ഇമിഗ്രേഷന്‍ വകുപ്പ് അനുമതി നിഷേധിച്ചു. കഴിഞ്ഞ 7ന് തിരുവനന്തപുരം എഫ്ആര്‍ആര്‍ഒ സ്റ്റേഷന്‍ മേധാവിയെ വിളിച്ച് വാക്കാല്‍ അനുമതി വാങ്ങിയിരുന്നു. 15ന് നങ്കൂരമിടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കാതെ ഇമിഗ്രേഷന്‍ വകുപ്പ് അനുമതി നിഷേധിച്ചതായി അറിയിച്ചു. ഈ വിഷയത്തില്‍ അടിന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എവര്‍ ഗ്ലോബ് കപ്പല്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
സാധാരണഗതിയില്‍ ഒരു ചരക്ക് കപ്പല്‍ ക്രൂചേഞ്ചിനായി ഒരു സ്ഥലത്ത് നങ്കൂരമിടുമ്പോള്‍ അത് വാടകയ്ക്ക് എടുത്തതായി കണക്കാക്കപ്പെടുന്നു. മറ്റെല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് എഫ്ആര്‍ആര്‍ഒ സ്റ്റേഷന്‍ മേധാവിയുടെ വാക്കാന്‍ അനുമതി ലഭിച്ചത്. ഇനി കൊച്ചിയിലേക്ക് കപ്പല്‍ തിരിക്കാന്‍ ഒരു ദിവസം വേണ്ടിവരും. കൂടാതെ ക്രൂചേഞ്ചിന് ശേഷം ഒന്നര ദിവസം കൂടി കാത്തിരിക്കേണ്ടി വന്നാല്‍ രണ്ടര ദിവസത്തേക്കുള്ള വന്‍ തുക വാടകയായി നല്‍കേണ്ടി വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ ഫ്‌ളാഗ് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കപ്പല്‍ അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഈജിപ്തില്‍ നിന്നും ശ്രീലങ്കയിലേക്ക് ജൂണ്‍ 26നാണ് കണ്ടെയ്‌നറുകളുമായി എവര്‍ ഗ്ലോബ് പുറപ്പെട്ടത്. 2.20 ലക്ഷം ടണ്‍ ഭാരം ഈ കപ്പലില്‍ കയറ്റാനാകും. ഏകദേശം കാല്‍ ലക്ഷം ലോറികളുടെ ഭാരം വരുമിത്. മലയാളി ഉള്‍പ്പെടെ 23 ഇന്ത്യക്കാരായ ജീവനക്കാരാണ് ക്രൂചേഞ്ചിങ കോവിഡ് പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രൂചേഞ്ച് സുരക്ഷിതമാണെന്ന് കരുതിയാണ് നങ്കൂരമിടാന്‍ തീരുമാനിച്ചത്. കപ്പലില്‍ നിന്ന് ഇറങ്ങുന്നവര്‍ക്ക് പകരം കയറുന്ന ആളുകള്‍ തയ്യാറായിരുന്നു. ഇവരുടെ ആരോഗ്യപരിശോധനങ്ങളും നടന്നു. എന്നാല്‍ കപ്പലില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നേറ്റ ഇമിഗ്രേഷന്‍ വകുപ്പ് പിന്നീട് പിന്മാറുകയായിരുന്നു.