തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സംഘാടനം സംബന്ധിച്ച വിവാദങ്ങള്‍ തളളി മന്ത്രി എ.കെ ബാലന്‍. ഐഎഫ്എഫ്‌കെയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എക്കൊല്ലത്തെയും പോലെ ഇക്കുറി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കാനാവില്ല. ചലച്ചിത്രമേള കോവിഡിനെ ക്ഷണിച്ചുവരുത്തിയെന്ന ദുഷ്‌പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാകരുത്. അതുകൊണ്ടാണ് നാലിടങ്ങളിലായി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നം മന്ത്രി പറഞ്ഞു. അതേസമയം വലിയ മേള സംഘടിപ്പിക്കുമ്പോള്‍ ആശങ്കകള്‍ ഉണ്ടെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആദ്യം ഓണ്‍ലൈനിലൂടെ ചലച്ചിത്രമേള നടത്താനായിരുന്നു ആലോചന.