തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ പ്രമുഖര്‍.തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. മേള തിരുവനന്തപുരത്ത് നിന്ന് തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായി നടന്‍ മണിയന്‍പിള്ള രാജു ആരോപിച്ചു. തിരുവനന്തപുരത്ത് നിന്ന് മേളയുടെ സ്ഥിരം വേദി നഷ്ടമാകുമെന്ന് കെ.എസ് ശബരിനാഥന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
അതേസമയം, ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.