തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10ന്. നാല് മേഖലകളിലായാണ് നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവടങ്ങളിലാണ് പ്രദര്‍ശനം നടക്കുക.
ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള നടക്കുന്നത്.
ഡെലിഗേറ്റ് ഫീസ് 750 ആക്കി കുറച്ചു. ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്‌ട്രേഷന്‍ അതതു മേഖലകളില്‍ നടത്തണം. രജിസ്‌ട്രേഷന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും. വിദേശപ്രതിനിധികളുടെ പങ്കാളിത്തം ഓണ്‍ലൈനിലൂടെയായിരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മേളയുടെ സംഘാടനം.











