പൂനെ: കോവാക്‌സിന്‍ സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്‍ ഇതിനോടകം 23,000ത്തോളം പേരില്‍ പരീക്ഷിച്ചതാണെന്നും വാക്‌സിന്‍ വിജയകരമാണെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു. എന്നാല്‍ വാക്‌സിന്റെ കൃത്യമായ വിജയശതമാനം ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവാക്‌സിനും കൊവിഷീല്‍ഡിനും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത കോവാക്സിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എന്‍ഐവിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ വാക്‌സിന്‍.