ഹൈദരാബാദ്: രാജ്യത്തെ SARS-CoV-2 പരിശോധന ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഹൈദരാബാദ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലര്‍ ബയോളജി വികസിപ്പിച്ച ഡ്രൈ സ്വാബ് ഡയറക്ട് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഐസിഎംആര്‍ അനുമതി. സിഎസ്‌ഐആര്‍ നു കീഴിലെ സ്ഥാപനമായ സിസിഎംബി വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതുമാണ്.
നിലവിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആര്‍ടി-പിസിആര്‍ പരിശോധനയുടെ ലളിത രൂപമായ ഇതിലൂടെ പരിശോധനകളുടെ എണ്ണം രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ വര്‍ധിപ്പിക്കാന്‍ ആകും. ഇതിനായി പ്രത്യേകസൗകര്യങ്ങളും വേണ്ടതില്ല. നിലവിലെ രീതിയില്‍ നിന്നും വ്യത്യസ്തമായി ഡ്രൈ സ്വാബ് ഡയറക്ട് ആര്‍ടി-പിസിആര്‍ രീതിയില്‍ രോഗികളുടെ മൂക്കില്‍ നിന്നും ഖരരൂപത്തിലുള്ള സ്രവമാണ് ശേഖരിക്കുന്നത്. ഇത് ഇവ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ലളിതമാക്കുകയും രോഗ പകര്‍ച്ച സാധ്യത കുറയ്ക്കുകയും ചെയ്യും.
മാത്രമല്ല സാമ്പിളില്‍ നടത്തുന്ന ആര്‍എന്‍എ ഐസൊലേഷന്‍ പ്രക്രിയ ഇതില്‍ ആവശ്യമില്ല. സാമ്പിളിന്‍ മേലുള്ള ലളിതമായ ഒരു നടപടിയ്ക്ക് ശേഷം ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധന കിറ്റ് ഉപയോഗിച്ചുള്ള ഡയറക്ട് ആര്‍ടി-പിസിആര്‍ പരിശോധന നടത്താവുന്നതാണ്.












