ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റിങ്ങില്‍ 871 പോയിന്റോടെയാണ് കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. അതേസമയം 855 പോയിന്റുകളോടെ ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്തുള്ളത്.
പാകിസ്ഥാന്റെ ബാബര്‍ അസം 829 പോയിന്റുമായി മൂന്നാംസ്ഥാനം സ്വന്തമാക്കി. ബൗളര്‍മാരില്‍ ന്യൂസിലന്റിന്റെ ട്രെന്റ് ബോള്‍ട്ടാണ് 722 പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 719 പോയിന്റുള്ള ഇന്ത്യന്‍ താരം ജസ്പീത് ബുമ്ര രണ്ടാം സ്ഥാനത്തും 701 പോയിന്റോടെ അഫ്ഗാന്‍ താരം മുജീബ് റഹ്മാന്‍ മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം മികച്ച പത്ത് ഓള്‍റൗണ്ടര്‍മാരില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യക്കാരന്‍ രവീന്ദ്ര ജഡേജയാണ്. എട്ടാം സ്ഥാനത്താണ് ജഡേജ.

















