കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയാറാകണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജാമ്യമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനോടെ തിരിച്ചുവരുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.