കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ആണ് റിമാന്‍ഡ് കാലാവധി നേടിയത്. ലേക്ക് ഷോര്‍ ആശുപത്രിയില്‍ തന്നെ ഇബ്രാഹിം കുഞ്ഞ് തുടരും. ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോളിലൂടെ സംസാരിച്ച ശേഷമാണ് ഉത്തരവിറക്കിയത്.












