കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പ്രതിരോധമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി, ജാമ്യാപേക്ഷകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇബ്രാഹിംകുഞ്ഞിന് സാമ്പത്തിക നേട്ടം ഉണ്ടായി. ഇതിന്റെ തെളിവ് വീട്ടില്‍ നിന്ന് ലഭിച്ചെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കാമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, കോഴ വാങ്ങിയിട്ടില്ലെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്.











