പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. തെളിവ് ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അര്‍ബുദ രോഗിയാണെന്നും പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. എന്ത് വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ
അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി അതിരാവിലെ തന്നെ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിയ സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.