യുഎഇയില്‍ ശനിയാഴ്ച രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 1,491 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1,826 പേര്‍ രോഗമുക്തി നേടി.
#UAE Health Ministry conducts 124,404 additional #COVID19 tests in last 24 hours, announces 1,491 new cases, 1,826 recoveries, 0 death#WamNews pic.twitter.com/oqBVHjzBYu
— WAM English (@WAMNEWS_ENG) October 24, 2020
123,764 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 116,894 പേര്‍ രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്.


















