പ്രമുഖ വ്യാപാര കേന്ദ്രമായ സൂഖ് മുബാറഖിയയിലെ തീപിടിത്തത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല.
കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം സൂഖ് മുബാറഖിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമദ് അല്‍ നാവാഫ് സന്ദര്‍ശിച്ചു.
സംഭവ സ്ഥലത്തേക്ക് നിരവധി ആളുകള്‍ എത്തുന്നത് തടയാന്‍ വ്യാപാര മേഖല അടച്ചിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. കത്തി നശിച്ച കടകളുടെയ മേല്‍ക്കൂരകളും മറ്റും താഴേ വീഴാന്‍ സാധ്യതയുള്ളതും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനാലുമാണ് പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മാര്‍ച്ച് 31 ന് ഉച്ചകഴിഞ്ഞാണ് സൂഖ് മുബാറഖിയയില്‍ തീപിടിത്തമുണ്ടായത്. പെട്ടെന്ന് പടര്‍ന്ന തീ സമീപമുള്ള കടകളിലേക്കും വ്യാപിച്ചു. നിരവധി ആളുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായതിനാല്‍ പോലീസെത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
റമദാന്‍ കാലത്ത് വന്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് സൂഖ്. എത്രയും പെട്ടെന്ന് ഇവിടം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
തീപിടിത്തം നടന്ന സ്ഥലം കാണുന്നതിനും ചിത്രങ്ങള്‍ എടുക്കുന്നതിനുമാണ് ആളുകള്‍ വരുന്നത്. ഇത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പഴയ ശൈലിയിലുള്ള നിരവധി കെട്ടിടങ്ങളാണ് സൂഖിലുള്ളത്. ഇവയുടെ മേല്‍ക്കൂരകള്‍ കത്തിക്കരിഞ്ഞ നിലയിലാണ് . ആളുകള്‍ എത്തുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കുമെന്നതിനാല്‍ മുന്‍കരുതലായണ് ഇവിടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നതെന്ന് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ലഫ ജന അന്‍വര്‍ അല്‍ ബര്‍ജസ് പറഞ്ഞു.
എട്ട് ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കുവൈത്തിലെ ചരിത്രപ്രാധാന്യമുള്ള വ്യാപാ കേന്ദ്രമാണ് സൂഖ് മുബാറിഖിയ. അപകടത്തില്‍ ആളപായമില്ല.













