കുവൈത്ത് സിറ്റി : കുവൈത്തില്‍ ടാക്സികളില്‍ ഒരേ സമയത്ത് 3 യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ അനുമതി നല്‍കി കൊണ്ട് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. നിലവില്‍ ഒരേ സമയം ഒരു യാത്രക്കാരനു മാത്രമേ ടാക്സികളില്‍ കയറ്റാന്‍ അനുമതിയുള്ളൂ. ഇതിനെതിരെ ഉടമകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയം തീരുമാനം മാറ്റിയത്.
രാജ്യത്ത് കോവിഡ് വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്സി സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. അഞ്ചു മാസത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ടാക്സി സര്‍വ്വീസുകള്‍ക്ക്, ഒരേ സമയത്ത് ഒരു യാത്രക്കാരനെ മാത്രമേ കയാറ്റാന്‍ പാടുള്ളൂ എന്ന നിബന്ധനയില്‍ വീണ്ടും അനുമതി നല്‍കിയത്.













