തിരുവനന്തപുരം: ശുദ്ധമായ കുപ്പിവെളളം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുപ്പിവെളള ബ്രോന്‍ഡ് ഹില്ലി അക്വാ കുപ്പിവെളള പ്ലാന്റിന്റെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്ലാന്റില്‍ നിന്നുളള ദുണമേന്മയുളള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തിന്റെ കാര്യത്തില്‍ വലിയ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും യന്ത്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക കുടിവെള്ള പ്ലാന്റാണ് അരുവിക്കരയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ബിഐഎസ്, എഫ്എസ്എസ്എഐ എന്നീ ഗുണനിലവാറ അംഗീകാരങ്ങളോടു കൂടിയ കുപ്പിവെള്ളമാണ് ഹില്ലി അക്വാ. ജലവിഭവ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് അരുവിക്കര ഡാമിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്ത് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്.