തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ ഈ മാസം എട്ടാം തിയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകളും മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. മോട്ടോര്‍ വാഹന പണിമുടക്ക് പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിയത്.