കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴി പകര്‍പ്പ് നല്‍കേണ്ടതില്ലെന്നും ഹര്‍ജിക്കാരിക്ക് പകര്‍പ്പുകൊണ്ട് നിലവില്‍ കാര്യമില്ലെന്നുമുള്ള കസ്റ്റംസിന്റെ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. നേരത്തെ സെഷന്‍സ് കോടതിയും സ്വപ്‌ന സുരേഷിന്റെ ആവശ്യം തള്ളിയിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന, സന്ദീപ് നായര്‍ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴികളിലെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ ജയിലില്‍ എത്തിയാകും ചോദ്യം ചെയ്യല്‍.