കൊച്ചി: വെള്ളക്കെട്ട് നീക്കാന്‍ കൊച്ചി നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ കളക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. കളക്ടറോടും നഗരസഭാ സെക്രട്ടറിയോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം മുല്ലശേരി കനാല്‍ വൃത്തിയാക്കാത്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് കോടതി അറിയിച്ചു.