തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലാകും മഴ ശക്തമാവുക.
ഉച്ചയ്ക്കുശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
Also read: കുടിലില്‍ താമസം, തോല്‍പ്പിച്ചത് കോടീശ്വരനെ ; മാരിമുത്തുവിന്റെ വിജയഗാഥ പാടി സോഷ്യല്‍ മീഡിയ
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. ജലനിരപ്പ് 2,391 അടി പിന്നിട്ടതോടെ ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.












