തിരുവനന്തപുരം: കാലം തെറ്റി പെയ്ത മഴയില്‍ മലബാര്‍ മേഖലയില്‍ വ്യാപക കൃഷിനാശം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപകമായി കൃഷി നശിച്ചു. നെല്‍കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടം. വിളവെടുപ്പ് കാലത്തെ കനത്ത മഴ കുരുമുളക് കാപ്പി തുടങ്ങിയ നാണ്യവിളകളെയും ബാധിച്ചു.
അതേസമയം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.