ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ജലനിരപ്പ് ഒരടി കൂടി നിറഞ്ഞാല്‍ ഷട്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2015 ലെ വെള്ളപ്പൊക്കത്തിന് കാരണം ഷട്ടര്‍ തുറന്നതായിരുന്നു.
#WATCH Strong winds at Mamallapuram ahead of the expected landfall of #CycloneNivar between Karaikal and Mamallapuram during midnight today and early hours of 26th November#TamilNadu pic.twitter.com/reuh7Qq2C8
— ANI (@ANI) November 25, 2020
മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനാണ് സാധ്യത. ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നഗരത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.












