ലഖ്‌നൗ: ഹത്രാസിലേക്കുള്ള രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കയുടേയും യാത്ര ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഡല്‍ഹി-യുപി അതിര്‍ത്തിയിലാണ് തടഞ്ഞത്. നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. തുടര്‍ന്ന് യമുന എക്‌സ്പ്രസ് വേയിലൂടെ ഇരുവരും കാല്‍നടയായി നീങ്ങുകയാണ്.
ഹത്രാസിലെ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നെട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Mr @RahulGandhi , Ms @priyankagandhi ‘s convoy enters #Noida #UttarPradesh
Congress leaders delegation heading to #Hathras pic.twitter.com/Adfgo9OzvX
— Supriya Bhardwaj (@Supriya23bh) October 1, 2020
ഇതിനിടെ, സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഹത്രാസില്‍ എത്തി. പെണ്‍കുട്ടിയുടെ ഗ്രാമത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് പോലീസ് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Mr @RahulGandhi , Ms @priyankagandhi and congress leaders’ delegation cross #DND and enters #UttarPradesh pic.twitter.com/gB5PmWa4tR
— Supriya Bhardwaj (@Supriya23bh) October 1, 2020
👉@RahulGandhi & @priyankagandhi
are marching a distance of over 120 KMs on foot to Hathras👉This after their cars were stopped by UP govt on Yamuna expressway in Noida-Greater Noida
👉Meanwhile, UP govt has suddenly declared Hathras victim's village a corona containment zone pic.twitter.com/IZZAuvEr0J
— Saahil Murli Menghani (@saahilmenghani) October 1, 2020











