ഹത്രാസ് അന്വേഷണസംഘത്തിന്റെ ജോലി മാധ്യമങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ്. കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുമ്പോള്‍ ഇടപെട്ടെന്നും എഎസ്പി പറഞ്ഞു.
പത്തൊന്‍പതുകാരിയെ പ്രതികള്‍ ബലാത്സംഗം ചെയ്തത് മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ രവിയും സന്ദീപും രാമുവും ബന്ധുക്കളാണ്. ഇവരുടെ വീടിന് സമീപത്താണ് യുവതി താമസിച്ചിരുന്നത്. പ്രതികളുടേയും യുവതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു. 2001ല്‍ യുവതിയുടെ മുത്തച്ഛനെ പ്രതികളുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ നരേന്ദ്ര, രവി എന്നിവരെ 20 ദിവസം ജയിലില്‍ അടച്ചിരുന്നു. അന്നുമുതല്‍ ആരംഭിച്ച കുടിപ്പകയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താനും രവി ഉള്‍പ്പടെയുളള പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.
നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഇന്നലെ പെണ്‍കുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഹത്രാസ് ഇരയുടെ വീട് സന്ദര്‍ശിക്കും. പോലീസ് തടയുംവരെ പോകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.