ഉത്തർപ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗ കേസില്‍ അട്ടിമറി ആരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പെൺകുട്ടിയെ പീഡിപ്പിച്ച് നാവ് മുറിച്ചെടുത്ത് കൊന്നുകളഞ്ഞ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മരിയം ധവാളെ, CPI(M) ദില്ലി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആശാ ശർമ, SFI ദില്ലി സംസ്ഥാന സെക്രട്ടറി പ്രതീഷ് എന്നിവരടക്കമുള്ളവരെ ഉത്തർ പ്രദേശ് പോലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തു.