ലഖ്‌നൗ: ഹാത്രസ് പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് പോലീസ്. ആദ്യ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ല. പ്രതി സന്ദീപ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് മൊഴി നല്‍കിയത്. രണ്ടാമത്തെ മൊഴി നല്‍കിയത് ഒക്ടോബര്‍ 22നാണ്. ഇതില്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പറഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതി സന്ദീപ് സിങ് താക്കൂറും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് ഫോണ്‍രേഖകള്‍ ചൂണ്ടിക്കാട്ടി പോലീസ് പറഞ്ഞു. പ്രതി സന്ദീപുമായി 104 തവണ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. 989 ല്‍ തുടങ്ങുന്ന നമ്പറും സന്ദീപിന്റെ 76186 ല്‍ തുടങ്ങുന്ന നമ്പറും തമ്മില്‍ ആദ്യ സംഭാഷണം ആരംഭിക്കുന്നത് 2019 ഒക്ടോബര്‍ 13 നാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പ്രതികളുടെയും ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് സൂചിപ്പിക്കുന്നു.
അതിനിടെ, കേസന്വേഷണത്തിനായി യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് സമയം നീട്ടി നല്‍കി. അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം 10 ദിവസം കൂടി നീട്ടി. ഇന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ പ്രദേശവും സന്ദര്‍ശിച്ചിരുന്നു.
സെപ്റ്റംബര്‍ 14 നാണ് പാടത്ത് പുല്ലുപറിക്കാന്‍ പോയ പെണ്‍കുട്ടി കൂരമായ ബലാല്‍സംഗത്തിന് ഇരയാകുന്നത്. ക്രൂരപീഡനത്തെത്തുടര്‍ന്ന് സ്പൈനല്‍ കോഡ് തകരുകയും, നാവു മുറിയുകയും ചെയ്തു. പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റിയെങ്കിലും പെണ്‍കുട്ടി മരിച്ചു. മരണത്തിന് പിന്നാലെ രാത്രി തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചത് വന്‍ വിവാദമായിരുന്നു.












