വിശുദ്ധ ഹജ്ജ് കര്‍മ്മ സമയത്ത് തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന പുണ്യസ്ഥലങ്ങളിലടക്കം കനത്ത സുരക്ഷ ഒരുക്കുമെന്ന് സൗദി പൊതു സുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍ മക്കയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീര്‍ത്ഥാടകരുടെ താമസ കേന്ദ്രങ്ങളിലും യാത്രക്കിടയിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കുന്നത്. ഹജ്ജ് അനുമതി പത്രമൂള്ള പരിമിതപ്പെടുത്തിയ തീര്‍ത്ഥാടകര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം അനുമതി പത്രം ഹാജരാക്കേണ്ടി വരും. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നതിനായി ചില റോഡുകള്‍ അടച്ചിടും. ജനങ്ങങ്ങളുടെ സുരക്ഷയാണ് പ്രധാനം. നുഴഞ്ഞു കയറ്റക്കാരെയും അനുമതി പത്രമില്ലാത്തവരെയും സുരക്ഷാ സംഘം എളുപ്പത്തില്‍ പിടികൂടും.നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഒടുക്കേണ്ടി വരും.ഇത്തവണ ഹജ്ജിന് നിശ്ചയിച്ച എണ്ണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും പൊതു സുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
വ്യാജ ഹജ്ജ് സ്ഥാപനങ്ങളെയും വ്യക്തികളെയും കരുതിയിരിക്കണം.തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ ഇത്തവണ നടപ്പാക്കുന്നുണ്ട്.പുണ്യ സ്ഥലങ്ങളില്‍ മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കും.ത്വാവാഫ്,സഅ്‌യ്,അറഫയിലെ നിര്‍ത്തം തുടങ്ങിയ ചടങ്ങുകള്‍ക്കിടയില്‍ ആരോഗ്യ സുരക്ഷമുന്‍കരുതല്‍ നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.നിയമലംഘകരുടെ വിരലടയാളം രേഖപ്പെടുത്തുക,അനുമതിപത്രമില്ലാത്തവര്‍ക്ക് പിഴ ചുമത്തുക, തുടങ്ങിയ ഹജ്ജ് നിയമലംഘനവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള ശിക്ഷാനടപടികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.ഈ വര്‍ഷം തീരുമാനിച്ച പുതിയ ശിക്ഷാനടപടികള്‍ മുമ്പുള്ളതിലേക്ക് ചേര്‍ക്കുമെന്നും പൊതുസുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു