ഒമാനില്‍ 192 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83418 ആയി. 165 പേര്‍ക്ക് കൂടി രോഗം ഭേദമായി. 77977 പേരാണ് മൊത്തം രോഗമുക്തര്‍. ഒമ്പതുപേര്‍ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 597 പേരാണ് ഇതുവരെ മരണപ്പെട്ടത്. 55 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 457 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 154 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 65 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ സീബിലും 17 പേര്‍ ബോഷറിലും പത്തുപേര്‍ മസ്കത്തിലുമാണ്. വടക്കന്‍ ബാത്തിനയിലെ 39 രോഗികളില്‍ 28 പേരും സുഹാറിലാണ്. ദാഖിലിയയില്‍-28, വടക്കന്‍ ബാത്തിന-18, ദോഫാര്‍-17, തെക്കന്‍ ശര്‍ഖിയ-15, വടക്കന്‍ ശര്‍ഖിയ-7 പുതിയ രോഗികളും ബുറൈമി, ദാഹിറ, മുസന്ദം, അല്‍ വുസ്ത എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
#Statement No. 168
August 18, 2020 pic.twitter.com/lPvK5kcO2B— وزارة الصحة – سلطنة عُمان (@OmaniMOH) August 18, 2020
കുവൈത്തില്‍ 643 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 77470 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 610 പേര്‍ ഉള്‍പ്പെടെ 69,243 പേര്‍ രോഗമുക്തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 505 ആയി. ബാക്കി 7722 പേരാണ് ചികിത്സയിലുള്ളത്. 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5306 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
تعلن #وزارة_الصحة عن تأكيد إصابة 643 حالة جديدة، وتسجيل 610 حالة شفاء، و 3 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 77,470 حالة pic.twitter.com/NYKCVTYcbJ
— وزارة الصحة (@KUWAIT_MOH) August 18, 2020