അബുദാബി: സൗദി അറേബ്യയില്‍ 173 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 364613 പേരിലാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 6313 ആണ് മരണസംഖ്യ. 356382 പേര്‍ രോഗമുക്തരായി. 1918 ആണ് ആക്ടീവ് കേസുകള്‍.
കുവൈറ്റില്‍ 530 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ 156964 പേരിലായി രാജ്യത്ത് രോഗബാധ. ആക്ടീവ് കേസുകള്‍ 5688. 947 ആണ് ആകെ മരണസംഖ്യ. 150329 പേര്‍ രോഗമുക്തി നേടി.
ഖത്തറില്‍ 196 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 143435 പേരാണ് രോഗമുക്തി നേടിയിട്ടുളളത്. 246 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 3204.
ഒമാനില്‍ 178 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ 131264 പേരിലായി രോഗബാധ. 123593 പേര്‍ രോഗമുക്തി നേടി. 1509 ആണ് ആകെ മരണസംഖ്യ. ആക്ടീവ് കേസുകള്‍ 6162.
ബഹ്‌റിനില്‍ 342 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 96812 ആണ് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ആക്ടീവ് കേസുകള്‍ 3127 ആണ്. മരണം 356. 93329 പേര്‍ രോഗമുക്തരായി
യുഎഇയില്‍ പുതിയതായി 3,407 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,168 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഏഴ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.