ശരത്ത് പെരുമ്പളം
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. കോറോണയെ അതിജീവിച്ച് അതിവേഗം മുന്നോട്ട് പോവുകയാണ് യു.എ.ഇ, സൗദി അടക്കമുള്ള രാജ്യങ്ങള്‍. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
അറബ് രാഷ്ട്രങ്ങള്‍ കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറ്റവും മുന്നില്‍ തന്നെയാണ്. കൃത്യമായി തന്നെ മുന്നൊരുക്കങ്ങള്‍ നല്‍കിയാണ് അവര്‍ കോവിഡിനെ നേരിടാന്‍ തയ്യാറായത്. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്ന രാജ്യമാണ് യുഎഇ. യു.എ.ഇ ഭരണകൂടവും ആരോഗ്യ മേഖലയും വളരെ ക്രിയാത്മകമായാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കോവിഡ് ഏറെ ഭീതിവിതച്ച സൗദി അറേബ്യയിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതയാണ് റിപ്പോര്‍ട്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നു എന്നത് ആശ്വാസംനല്‍കുന്നുണ്ട്.
സൗദിയില്‍ പുതുതായി 2378 പേരിലാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. രോഗബാധിതരുടെ എണ്ണം മൊത്തം 2,62,772 ആയി ഉയര്‍ന്നു. 37 പേരുടെ മരണവും റിപ്പോര്‍ട്ടുചെയ്തതോടെ സൗദിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 2672 ആയി ഉയരുകയും ചെയ്തു. എന്നാല്‍ 2241 പേരാണ് രോഗമുക്തരായത്. മൊത്തം രോഗമുക്തി നേടിയവര്‍ 2,15,731 ആണ്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 44,369 പേരാണ്.
അതേസമയം യു.എ.ഇ.യില്‍ ഇന്ന് 393 പേര്‍ കോവിഡ് മുക്തരായതായാണ് റിപ്പോര്‍ട്ട്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 313 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ യു.എ.ഇ.യിലെ ആകെ രോഗബാധിതരുടെ എണ്ണം 58,562 ആയി ഉയരുകയും ചെയ്തു. ഇതുവരെ സുഖംപ്രാപിച്ചവരുടെ ആകെ എണ്ണം 51,628 ആയി. ഒപ്പം 6591 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് യു.എ.ഇ.യില്‍ മരിച്ചത് 343 പേരാണ് . ഇതേതുടര്‍ന്ന് എമിറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള സമഗ്രപരിശോധനയും യാത്രാനിയന്ത്രണങ്ങളും കര്‍ശന സുരക്ഷാമുന്‍കരുതലുകളുമാണ് കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാക്കിയത്.
" الصحة " تجري أكثر من 52 ألف فحص ضمن خططها لتوسيع نطاق الفحوصات وتكشف عن 313 إصابة جديدة بفيروس #كورونا المستجد و393 حالة شفاء ولم يتم تسجيل أي حالة وفاة خلال الـ 24 ساعة الماضية.#وام pic.twitter.com/DP9Q3xi1W4
— وكالة أنباء الإمارات (@wamnews) July 25, 2020
കുവൈത്തില്‍ 684 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 63,309 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 692 പേര്‍ ഉള്‍പ്പെടെ 53,607 പേര്‍ രോഗമുക്തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 429 ആയി. ബാക്കി 9273 പേരാണ് ചികിത്സയിലുള്ളത്. 123 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3909 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 422 കുവൈത്തികള്‍ക്കും 262 വിദേശികള്‍ക്കുമാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. അഹ്മദി ഗവര്‍ണറേറ്റില്‍ 203 പേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ 170 പേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 158 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 87 പേര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 66 പേര്‍ എന്നിങ്ങനെയാണ് കോവിഡ് ബാധിതരായത്.
ഏറ്റവും ഉയര്‍ന്ന കണക്ക് കാണിക്കുന്ന ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1067 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചത്തോടെ ആകെ മരണസംഖ്യ 371 ആയി ഉയര്‍ന്നിരിക്കുയാണ്. അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവ് ഉണ്ട്. 1054 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോള്‍ 570 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നു മുതല്‍ ലോക് ഡൗണിലേക്ക് കടന്നിരിക്കുകയാണ് രാജ്യം.












