മസ്‌കറ്റ്: ഇന്ത്യ അടക്കം 27 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഒമാനിലേക്കുള്ള വിസാ രഹിത പ്രവേശനത്തിന് നിബന്ധനകള്‍ ബാധകമായിരിക്കുമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക, കാനഡ, ആസ്േ്രടലിയ, ബ്രിട്ടന്‍, ഷെങ്കന്‍ ഉടമ്പടി നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ സ്ഥിര താമസക്കാരോ അല്ലെങ്കില്‍ കാലാവധിയുള്ള വിസ കൈവശം ഉള്ളവര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ പത്ത് ദിവസം രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുമെന്ന് ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ അസര്‍ബൈജാന്‍, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കോസ്റ്റാറിക്ക, മാലദ്വീപ്, നിക്കരാഗ്വ, മൊറോക്കോ, അര്‍മീനിയ, പനാമ, ബോസ്നിയ ആന്റ് ഹെര്‍സഗോവിന, തുര്‍ക്ക് മെനിസ്ഥാന്‍, ഹോണ്ടുറാസ്, ഗ്വാട്ടിമല, കസാക്കിസ്ഥാന്‍, ലാവോസ്, അല്‍ബേനിയ, ഭൂട്ടാന്‍, പെറു, സാല്‍വദോര്‍, വിയറ്റ്നാം, ക്യൂബ,മെക്സിക്കോ എന്നിവയാണ് ഈ നിബന്ധന ബാധകമുള്ള മറ്റ് രാഷ്ട്രങ്ങള്‍. അതേസമയം ജി.സി.സി രാഷ്ട്രങ്ങളില്‍ തൊഴില്‍/ ടൂറിസ്റ്റ് വിസയുള്ളരാണെങ്കില്‍ നിബന്ധനകളില്ലാതെ 103 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനാനുമതി ലഭിക്കും.
വിസ രഹിത പ്രവേശനത്തിനായി യാത്രക്കാരുടെ കൈവശം മടക്ക ടിക്കറ്റ്, ആറു മാസത്തിലധികം കാലാവധിയുള്ള പാസ്പോര്‍ട്ട്, താമസിക്കുന്ന ഹോട്ടലില്‍ നിന്നുള്ള സ്ഥിരീകരണ സന്ദേശം, ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രതിദിന ചെലവിനുള്ള പണം എന്നിവ ഉണ്ടാകണം. വിമാന കമ്പനികള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പത്ത് ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് ഓരോ ദിവസവും പത്ത് റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കും. കൂടുതല്‍ ദിവസം തങ്ങാന്‍ വരുന്നവര്‍ക്കായി ഒമാനിലെ നിലവിലെ സമ്പ്രദായം അനുസരിച്ച് ഒരുമാസ കാലാവധിയുള്ളതടക്കം മറ്റ് ടൂറിസ്റ്റ് വിസകള്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.