തിരുവനന്തപുരം: ദുര്‍ബ്ബല/താഴ്ന്ന വരുമാന വിഭാഗത്തില്‍പ്പെട്ട സ്വന്തമായി 2/3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവര്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ ഭവനം നിര്‍മ്മിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സന്നദ്ധ സംഘടനകള്‍/എന്‍.ജി.ഒകള്‍എന്നിവരുടെ സഹകരണത്തോടെ രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയോടെയും ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന നാല് ലക്ഷം രൂപയാണ് ലഭിക്കുക.
നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ 15-ന് മുന്‍പ് ലഭ്യമാക്കണം. ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവര്‍ക്കുമായിരിക്കും അര്‍ഹത. ലൈഫ് മിഷനില്‍ വീട് അനുവദിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നും വാങ്ങി രേഖകളോടൊപ്പം സമര്‍പ്പിക്കണം.
പദ്ധതിക്കായി സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍/ സന്നദ്ധ സംഘടനകള്‍ 15 നു മുന്‍പ് ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് സന്നദ്ധത അറിയിച്ചവര്‍ ഒരിക്കല്‍ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. ഫോറങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് www.kshb.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9495718903, 9846380133.