വ്യാഴാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
ആദ്യ തവണ അനുമതി തേടിയപ്പോള്‍ അടിയന്തര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും അനുമതി നിഷേധിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.