തിരുവനന്തപുരം: പ്രത്യേക സമ്മേളനം ഇനി ചേരേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഇതിനായി ഇനിയും ഗവര്‍ണറെ സമീപിക്കില്ല. ബജറ്റ് സമ്മേളനത്തിന്റെ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യം ഉണ്ടാക്കിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമെന്ന് കെ.സി ജോസഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.











