വിദേശത്തു നിന്ന് അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറന്റീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.
വിവിധ രാജ്യങ്ങളിൽനിന്ന് അവധി കഴിഞ്ഞ് റെസിഡൻഷ്യൽ വിസയിലും സന്ദർശക വിസയിലുമെത്തുന്നവരെയാണ് ഇവിടേക്ക് മാറ്റുന്നത്. ദിവസവും മൂന്നുനേരം ഭക്ഷണം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാണ്. ദുബൈ എമിറേറ്റിൽ എത്തുന്നവർക്ക് ഒരു ദിവസം മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതി. പരിശോധനഫലം നെഗറ്റീവായാൽ അടുത്ത ദിവസം മുതൽ പുറത്തിറങ്ങാൻ അനുവാദമുണ്ട്.


















