തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്ത് തുടങ്ങിയത് ജനുവരിയിൽ. സ്വർണം വാങ്ങിയതും അയച്ചതും കൊച്ചിക്കാരൻ ഹരീദ് ആണ്. നയതന്ത്ര വഴിയിലൂടെയാണ് എല്ലാ തവണയും സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട 10എയർവേ ബില്ലുകൾ വിമാനത്താവള കാർഗോയിൽ നിന്ന് കണ്ടെത്തി. ദുബായിൽ പലചരക്ക് കട നടത്തുന്ന വ്യക്തിയാണ് ഹരീദ്.